ന്യൂദല്‍ഹി: കൊച്ചി മെട്രോ നിര്‍മ്മാണത്തിന് കൊറിയന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് ചെയര്മാന് ഇ. ശ്രീധരന് പറഞ്ഞു. അത്യാധുനിക മഗ്ലെവ് (മാഗ്നെറ്റിക് ലെവിറ്റേറ്റിങ്) കാന്തിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് മൂലം നിര്‍മ്മാണ പ്രവര്‍ത്തനചെലവുകള്‍ കുറയുമെന്നും ഇ. ശ്രീധരന് പറഞ്ഞു.
ചക്രങ്ങള്‍ ഇല്ലാതെ പൂര്‍ണമായും വൈദ്യുത കാന്തിക ശക്തിയാല്‍ പ്രവര്‍ത്തിക്കുന്നതാണ് മഗ്ലെവ് സാങ്കേതികവിദ്യ മുഖ്യമന്ത്രി ദല്‍ഹിയിലെത്തുമ്പോള്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. കേന്ദ്രമന്ത്രി കെ.വി. തോമസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇ.ശ്രീധരന് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ടു കൊറിയയിലെ ഇക്യോണ് മെട്രൊയുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി ശ്രീധരന് പറഞ്ഞു.
മാഗ്നറ്റിക് ലീവിയേഷന് സാങ്കേതിക വിദ്യ മൂലം നിര്‍മാണ ചെലവില്‍ 20 ശതമാനത്തിന്റെയും പ്രവര്‍ത്തന ചെലവില്‍ 25 ശതമാനത്തിന്റെയും കുറവുണ്ടാകും. കൂടാതെ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാനും ഈ സാങ്കേതികവിദ്യയില്‍ കഴിയും. കുറഞ്ഞ എണ്ണം തൂണുകള്‍ ഉപയോഗിച്ചു പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണെന്നും ശ്രീധരന് പറഞ്ഞു.
മഗ്ലെവ് സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ രണ്ടര വര്‍ഷം കൊണ്ട് യാഥാര്‍ഥ്യമാക്കാനാകും. പാളത്തില്‍ നിന്ന് അല്പം ഉയര്‍ന്ന് സഞ്ചരിക്കുന്നതിനാല്‍ കുലുക്കം ഏറെയൊന്നും അനുഭവപ്പെടില്ല. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന മെട്രോ നഗരങ്ങള്‍ക്ക് തീര്‍ത്തും അനുയോജ്യമായ സാങ്കേതികവിദ്യയാണിതെന്ന് ശ്രീധരന് പറഞ്ഞു. ജപ്പാനില്‍ ഇത് വളരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: