കരുനാഗപ്പള്ളി: കോടതിയലക്ഷ്യ കേസില്‍ ജാമ്യം ലഭിച്ച സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജനെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവുമായി തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് വന്ന വാഹനം അപടകത്തില്‍പ്പെട്ടു.
കരുനാഗപ്പള്ളിയില്‍ വച്ച് കാര്‍ ഒരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്കും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. രാവിലെ പതിനൊന്നരയോടെയാണ് എറണാകുളത്തു നിന്നു കാര്‍ പുറപ്പെട്ടത്. എന്നാല്‍ കരുനാഗപ്പള്ളിയില്‍ എത്തിയപ്പോള്‍ കാറില്‍ ഒരു ബൈക്ക് തട്ടുകയായിരുന്നു.
ബൈക്ക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വീണ്ടും യാത്ര തുടര്‍ന്നെങ്കിലും ഡ്രൈവര്‍ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ കാര്‍ ഓട്ടൊറിക്ഷയില്‍ തട്ടി വഴിയാത്രക്കാരനെ ഇടിച്ചിട്ടു. തുടര്‍ന്ന് മരത്തിലിടിച്ചു. എന്നാല്‍ അപകടങ്ങളില്‍ ആര്‍ക്കും വലിയ തോതില്‍ പരുക്കുകളില്ല. കാര്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനത്തില്‍ ജയരാജന്റെ അഭിഭാഷകനും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: