തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അറുനൂറോളം ചില്ലറ പച്ചക്കറി സ്റ്റാളുകള്‍ തുടങ്ങും. ഇതില്‍ 400 എണ്ണം കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലും ബാക്കി 200 എണ്ണം ഹോര്‍ട്ടി കോര്‍പ്പ്, സിവില്‍ സപ്ലൈസ് കോര്പ്പറേഷന് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ കീഴിലുമായിരിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘടനം നളെ തൃശൂരില്‍ നടക്കും.
ഉത്പാദന കേന്ദ്രങ്ങളീല്‍ നിന്നും നേരിട്ടായിരിക്കും പച്ചക്കറികള്‍ സംഭരിക്കുക. പച്ചക്കറികള്‍ സബ്സിഡി നിരക്കില്‍ വില്‍പ്പന നടത്തും. വില ഉയര്ന്നുനില്ക്കുന്ന 10 പച്ചക്കറി ഇനങ്ങള്‍ സബ്സിഡി നിരക്കില്‍ വില്ല്പന നടത്തുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.
ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച നിയമവകുപ്പിലെ പ്യൂണ്‍ അജികുമാറിന് ഹൗസിംഗ് ബോര്‍ഡിലുള്ള എട്ടു ലക്ഷത്തോളം രൂപയുടെ കടം എഴുതിതള്ളാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. മലപ്പുറം തിരൂരില്‍ മുരങ്ങിക്കായ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച മൂന്നു പേരുടെ കുടുംബത്തിന് ആറു ലക്ഷം രൂപ ധനസഹായം നല്‍കും.
കല്പാത്തി രഥോത്സവത്തിനിടെ രഥത്തിനടിയില്പെട്ട് മരിച്ച പാലക്കാട് എന്‍.എസ്.എസ് കോളജിലെ ബി.ടെക് വിദ്യാര്‍ഥിയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ സഹായധനം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: