ലഖ്നൗ: ഉത്തര്‍പ്രദേശിനെ നാലായി വിഭജിക്കാനുള്ള തീരുമാനത്തിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. വിഭജനം സംബന്ധിച്ച പ്രമേയത്തിനുമായാവതി മന്ത്രിസഭ അംഗീകാരം നല്കി. 21ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ പ്രമേയം പാസാക്കും. വി
ഭജനം സംസ്ഥാനത്ത് ഭരണ സംവിധാനം മെച്ചപ്പെടുത്തുമെന്നു മായാവതി അഭിപ്രായപ്പെട്ടു. കിഴക്കന്‍ മേഖലയിലെ 32 ജില്ലകള്‍ ചേര്‍ത്തു പൂര്‍വാഞ്ചലും 22 പടിഞ്ഞാറന്‍ ജില്ലകള്‍ ചേര്‍ത്ത് ഹരിത് പ്രദേശും എഴു ജില്ലകള്‍ ചേര്‍ത്തു ബുന്ദേല്‍ഖണ്ഡും സ്ഥാപിക്കും. സംസ്ഥാനത്തിന്റെ മധ്യ ഭാഗത്തു സ്ഥിതി ചെയ്യുന്ന 14 ജില്ലകള്‍ ഉത്തര്‍പ്രദേശ് എന്ന പേരില്‍ നിലനിര്‍ത്തും.
സംസ്ഥാനത്ത് ആകെ 75 ജില്ലകളാണ് ഉള്ളത്. ഇതില്‍ പലതിനും ചില രാജ്യങ്ങളെക്കാള്‍ വലിപ്പമുണ്ട്. ഇക്കാരണത്താല്‍ ഭരണനിര്‍വഹണം നടത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു നീക്കം. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മായാവതിയുടെ നടപടിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
സംസ്ഥാനത്തിന്റെ വികസനത്തിനായി കൂടുതല്‍ പണം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: