വയനാട്: കടക്കെണി മൂലം ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് അയച്ച സംഭവത്തില്‍ കര്‍ഷക ഉപരോധം. മേപ്പാടിയിലെ സെന്‍ട്രല്‍ ബാങ്കിന്റെ ശാഖയാണ് കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ഷക സംഘടനകള്‍ ഉപരോധിച്ചത്.
ഈ മാസം എട്ടിനാണ് തൃക്കൈപ്പറ്റ സ്വദേശി രാജു കടബാധ്യത മൂലം ആത്മഹത്യ ചെയ്തത്. പതിനൊന്നാം തീയതിയാണ് രാജുവിന്റെ വിട്ടില്‍ ജപ്തി നോട്ടീസ് എത്തുന്നത്. ജപ്തി ഒഴിവാക്കണമെങ്കില്‍ 27,000 രൂപയും അതിന്റെ പലിശയും അടയ്ക്കണമെന്നും നോട്ടീസില്‍ പറയുന്നു. പശുവിനെ വാങ്ങിക്കുന്നതിന് വേണ്ടിയാണ് 20,000 രൂപ ബാങ്കില്‍ നിന്നും വായ്പയായി എടുത്തത്.
ബാങ്കിന്റെ നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. സി.പി.എമ്മും ഹരിത സേനയും ബാങ്ക് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: