കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കണ്ണൂരിലും കര്ഷകന് ആത്മഹത്യ ചെയ്തു. കൊട്ടിയൂര്‍ പാല്‍ച്ചുരം സ്വദേശി ജോസാണ് (56) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജോസിനെ വാടകവീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കടബാദ്ധ്യത കാരണമാണ് ജോസ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി ജോസിന്റെയും ഭാര്യയുടെയും പേരില്‍ നാലു ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നു. ജോസിനു ബാങ്ക് ജപ്തി നോട്ടീസ് നല്‍കിയിരുന്നു. ഇയാളുടെ കൃഷി കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചിരുന്നു. ഇതുമൂലം വന്‍ ബാധ്യതയാണ് ജോസിനുണ്ടായത്.
തങ്കമ്മയാണ് ജോസിന്റെ ഭാര്യ. ജെയ്സണ്‍, ജാന്‍സി, ജിന്‍സി എന്നിവര്‍ മക്കളും
പ്രതികരിക്കാൻ ഇവിടെ എഴുതുക: