തൃശൂര്‍: കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെയുള്ള പരാമര്‍ശം ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ യു.ഡി.എഫ് ശൈലിയ്ക്ക് ചേരുന്നതല്ല.പൊതുപ്രവര്‍ത്തകര്‍ വാക്കിലും പ്രവര്‍ത്തിയിലും മിതത്വം പാലിക്കണമെന്നും ഉമ്മന്‍ചാണ്ടി തൃശൂരില്‍ പറഞ്ഞു.
മൂന്നാര്‍ കേസുകള്‍ അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും. ആരോപണവിധേയനായ അഭിഭാഷകനെ ഈ കേസുകളില്‍ നിയമിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വയനാട്ടിലെ കാര്‍ഷിക ആത്മഹത്യയെ കുറിച്ച് അന്വേഷിച്ച കാര്‍ഷികോത്പാദന കമ്മിഷണര്‍ കെ.ജയകുമാറിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടനെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള വയനാട് പാക്കേജിലെ അപാകതകള്‍ പരിഹരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.ജയകുമാര്‍ നല്കുന്ന റിപ്പോര്‍ട്ട് ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: