പത്തനംതിട്ട: ജീവനക്കാരെ മര്‍ദ്ദിച്ച പോലീസുകാരെ സസ്പെന്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ ഒരു വിഭാഗം കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ പണിമുടക്കുന്നു. പണിമുടക്കിയ ജീവനക്കാര്‍ രാവിലെ കെ.എസ്.ആര്.ടി.സി സ്റ്റേഷന് ഉപരോധിച്ചു.
എറണാകുളം – തെങ്കാശി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ ഗിരീഷിനെയും കണ്ടക്ടര്‍ സന്തോഷിനെയും കോന്നി പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. അതേസമയം ആരോപണ വിധേയരായ പോലീസുകാരെ ജില്ലാ പോലീസ് മേധാവി സ്ഥലംമാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: