തിരുവനന്തപുരം: കിളിരൂര്‍ പീഡന കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തിരുവനന്തപുരം സി.ബി.ഐ കോടതി തള്ളി. ശാരിയുടെ മാതാപിതാക്കളും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ അഡ്വക്കേറ്റ് രാജു പുഴങ്കരയുമാണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജി തള്ളിയെങ്കിലും പുതിയ ഹര്‍ജി നല്‍കുമെന്ന് ശാരിയുടെ മാതാപിതാക്കള്‍ അറിയിച്ചു. കേസ് പരിഗണിക്കവെ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ശാരിയുടെ മാതാപിതാക്കളുടെ അഭിഭാഷകന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ വകുപ്പില്ലെന്നും ആവശ്യമെങ്കില്‍ തള്ളാമെന്നും സിബിഐ കോടതി ജഡ്ജി വ്യക്തമാക്കി.
സംയുക്ത ഹര്‍ജി നല്കിയവരില് ഒരാളായ രാജു പുഴങ്കര ക്രിമിനല്‍ കേസില്‍ പ്രതിയായിരിക്കുന്നു. ഇതു ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ കേസിനെ ദുര്‍ബലപ്പെടുത്തുമെന്നും ആയതിനാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാണ് അഭിഭാഷകന് ആവശ്യപ്പെട്ടത്.
എന്നാല്‍ വിചാരണ പുരോഗമിക്കുന്ന അവസരത്തില്‍ സാങ്കേതിക പിഴവു കാരണം കേസ് നീണ്ടു പോകാന്‍ ഇടയാക്കുമെന്നു കോടതി ചൂണ്ടിക്കാട്ടി. പുനരന്വേഷണ ഹര്‍ജി നല്കുമ്പോള് സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കേണ്ടതില്ല. രണ്ടു ദിവസത്തിനകം ഹര്‍ജി സമര്‍പ്പിച്ചാല്‍ നവംബര്‍ 19നു പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: