തൃശൂര്‍: സൗമ്യ വധക്കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷന് എതിരായി മൊഴി നല്കിയ ഡോ.ഉന്മേഷിനെ സസ്പെന്‍ഡ് ചെയ്തു. ഉന്മേഷിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ കൂടുതല്‍ കടുത്ത നടപടിക്ക് സാധ്യതയുണ്ടാവും.
നിശിതമായ വിമര്‍ശനമാണ് ഡോ.ഉന്മേഷിനെതിരെ കോടതി നടത്തിയത്. വളരെ സുപ്രധാനമായ ഒരു കേസിന്റെ വിചാരണ വേളയില്‍ പ്രതിഭാഗത്തിന് അനുകൂലമാകുന്ന തരത്തില്‍ ഉത്തരവാദപ്പെട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഉന്മേഷിന്റെ മൊഴിയെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ തെറ്റാണെന്ന് തെളിഞ്ഞിരുന്നു.
സംസ്ഥാന ആരോഗ്യവകുപ്പ് ഉന്മേഷിനെതിരെ കൂടുതല്‍ അന്വേഷണം നടത്തി അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യുന്നതടക്കമുള്ള നടപടിക്കാണ് ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: