ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍ ദേഹപരിശോധന നടത്തി അപമാനിച്ച സംഭവത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ അതൃപ്തി യു.എസ് അധികൃതരെ അറിയിക്കാന്‍ അംബാസഡര്‍ നിരുപമ റാവുവിനെ വിദേശകാര്യ മന്ത്രാലയം ചുമതലപ്പെടുത്തിയിരുന്നു. നിരുപമ അതൃപ്തി അറിയിച്ചപ്പോഴാണ് യു.എസ് ഖേദപ്രകടനം നടത്തിയത്. ഇങ്ങനെ ഒരു സംഭവം ഉണ്ടായതില്‍ ഖേദമുണ്ടെന്നു മാത്രമാണ് യു.എസ് അറിയിച്ചത്.
രണ്ടു വര്‍ഷം മുന്‍പ് ദല്‍ഹി വിമാനത്താവളത്തില്‍ കലാമിനെ യു.എസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. ഇതു വിവാദമായപ്പോഴും യുഎസ് ഖേദപ്രകടനം നടത്തി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ഇന്ത്യയ്ക്കുള്ള ആശങ്ക യുഎസിനെ അറിയിക്കുമെന്നു എസ്. എം. കൃഷ്ണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: