തിരുവനന്തപുരം: കോഴിക്കോട്ട് യുവാവിനെ മര്‍ദിച്ചു കൊന്ന സംഭവത്തിലെ പ്രതികള്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തതായി ഡി.ജി.പി ജേക്കബ് പുന്നൂസ് അറിയിച്ചു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തെക്കുറിച്ച് കൊടുവള്ളി സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടാലറിയുന്ന 13 പേര്‍ക്കെതിരേ കേസെടുത്തു. ഇതില്‍ കൊടിയത്തൂര്‍ സ്വദേശി അബ്ദുള്‍ റഹിം എന്നയാളെ പിടികൂടിയിട്ടുണ്ടെന്നും മറ്റുള്ളവര്‍ ഒളിവിലാണെന്നും ഡി.ജി.പി അറിയിച്ചു.
കൊലപാതകത്തില്‍ പ്രതിഷേധിച്ചു പ്രദേശത്തു നാളെ എല്‍.ഡി.എഫ് പ്രദേശത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പ്രതികളെ പിടികൂടും വരെ സമരം ശക്തമാക്കാന്‍ ആക്ഷന്‍കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് മുക്കം ചെറുവാടി സ്വദേശി ഷഹീദ് ബാവ (29)യെയാണ് ഒരു കൂട്ടം ആള്ക്കാര് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: