കൊച്ചി: ഹൈക്കോടതിയ്ക്ക് മുന്നില്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നോട്ടീസ് നല്കി. സമരം കോടതിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നതാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജനെ കോടതിയലക്ഷ്യ കേസില്‍ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചതില്‍ പ്രതിഷേധിച്ചാണ് ഹൈക്കോടതിക്ക് മുന്നില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: