ന്യൂദല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ദ്ധിച്ചാല്‍ പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞു. എണ്ണക്കന്നികള്ക്ക് അധിക സബ്സിഡി അനുവദിക്കുന്നത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം കോടി രൂപ സര്‍ക്കാര്‍ സബ്സിഡിയായി നല്‍കിയിട്ടുണ്ട്. നാണ്യപ്പെരുപ്പം ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് ആശങ്കാജനകമാണെന്നും സാര്‍ക് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി പറഞ്ഞു.
പുനരാരംഭിച്ച ഇന്ത്യ-പാക്കിസ്ഥാന് ചര്‍ച്ചയില്‍ തനിക്ക് ശുഭപ്രതീക്ഷയാണുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ മുംബൈ ഭീകരാക്രമണം പോലുള്ള സംഭവങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന് തിരിച്ചടിയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: