കോഴിക്കോട്: കൊടിയത്തൂരില്‍ സദാചാര പോലീസ് ചമഞ്ഞ ഒരു സംഘം ആളുകളുടെ മര്‍ദനത്തിലും കല്ലേറിലും പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെറുവാടി പുള്ളിക്കത്തറ ഷഹീദ് ബാവയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷഹീദ് ബാവയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിയേറ്റ ഷഹീദ് ബാവ ഓടി മരത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ കല്ലെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കളും രണ്ട് പോലീസുകാരും എത്തിയെങ്കിലും യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അക്രമികള്‍ സമ്മതിച്ചില്ല. പിന്നീട് കൂടുതല്‍ ബന്ധുക്കളും എസ്.ഐ അടക്കമുള്ള പോലീസുകാരും എത്തിയ ശേഷമാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
കൊടിയത്തൂരില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന ഒരു വീട്ടിലേക്ക് ഷഹീദ് ബാവ ഇടയ്ക്ക് വരുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു സദാചാര പോലീസ് ചമഞ്ഞ സംഘം ആക്രമണം നടത്തിയത്. ഇന്ന് ഉച്ചയോടെ ഇയാളുടെ മസ്തിഷ്കമരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ടു 13 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. കൊടിയത്തൂര്‍ സ്വദേശി അബ്ദുള്‍ റഹ് മാന്‍ എന്ന ചെറിയാപ്പുവാണു പിടിയിലായത്. ബാക്കിയുള്ളവര്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: