റോം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഇറ്റലിയില്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലൂസ്കോണി രാജിവച്ചു. ബര്‍ലുസ്കോണിയുടെ രാജി പ്രസിഡന്റ് ജിയോര്‍ജിയോ നപ്പോളിറ്റാനോ സ്വീകരിച്ചു. മുന്‍ യൂറോപ്യന്‍ യൂണിയന് കമ്മിഷണര്‍ മരിയോ മോണ്ടിയെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കാനാണ് സാധ്യത. രാജ്യത്തെ ഭീഷണിയിലാക്കിയ സാമ്പത്തിക തകര്‍ച്ചയ്ക്കു പിന്നാലെ ബര്‍ലൂസ്കോണിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു.
17 വര്‍ഷത്തെ രാഷ്ട്രീയ സംഭാവനകള്‍ക്കു ശേഷമാണ് ബര്‍ലൂസ്കോണിയുടെ രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: