ന്യൂദല്‍ഹി: ഇരട്ടപ്പദവി പ്രശ്നത്തില്‍ ആവശ്യമെങ്കില്‍ താന്‍ രാജിവയ്ക്കുമെന്ന് പറയുന്നത് പൊട്ടത്തരമാണെന്ന് ചീഫ്വിപ്പ് പി.സി. ജോര്‍ജ്ജ് പറഞ്ഞു. രാജി വയ്ക്കേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരട്ടപ്പദവി പ്രശ്നത്തില്‍ വി.എസിനെ പുറത്താക്കാന്‍ മറുവിഭാഗം നോക്കുന്നുണ്ടെന്നും അദ്ദേഹം പൊട്ടനായതുകൊണ്ട് ഇത് മനസിലാക്കുന്നില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു. തന്റെ പ്രസ്താവനകള്‍ തലവേദനയാണെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മരുന്നു കഴിക്കണം.
വി.ഡി സതീശനെയും ടി.എന്‍.പ്രതാപനെയും ചികിത്സിക്കാന്‍ കെ.പി.സി.സി തയാറാകണമെന്നും ജോര്‍ജ്ജ് ആവശ്യപ്പെട്ടു. തന്റെ പേരിലുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ദേശീയ പട്ടികജാതി കമ്മീഷന് കേരളത്തിലേക്ക് വരേണ്ടതില്ലെന്നും തന്നെ വിജയിപ്പിച്ചത് പൂഞ്ഞാറിലെ ജനങ്ങളാണെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: