ന്യൂദല്‍ഹി: മലയാളി നഴ്സിങ് വിദ്യാര്‍ഥിനിയുടെ വസ്ത്രം വലിച്ചുകീറിയ ദല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ വൈസ് പ്രിന്‍സിപ്പല്‍ നിര്‍മല സിങ് ഒരാഴ്ചത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. സൂപ്രണ്ടിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണിത്. അതേസമയം പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു റാം മനോഹര്‍ ലോഹ്യ നഴ്സിങ് കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം താല്‍ക്കാലികമായി പിന്‍വലിച്ചു.
പ്രിന്‍സിപ്പലിനെതിരെ നടപടി സ്വീകരിക്കാമെന്നു സൂപ്രണ്ട് ഉറപ്പു നല്‍കിയതിനാലാണ് സമരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. സംഭവം അന്വേഷിക്കുന്നതിനായി രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: