അങ്കമാലി: അധികൃതര്‍ കൈയ്യൊഴിഞ്ഞ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് തയ്യാറായ സ്വകാര്യകമ്പനിയുടെ നിലപാടിന് ജനകീയ പിന്തുണ. മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പ്പെട്ട ഒന്നാം ബ്ലോക്ക് പോട്ട റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് തയ്യാറായി നീലിശ്വരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എപിജെ ഗ്രൂപ്പ് എന്ന ബിസിനസ്സ് ഗ്രൂപ്പാണ് രംഗത്ത് വന്നിട്ടുള്ളത്. ഗതാഗതയോഗ്യമല്ലാതെ തകര്‍ന്നു കിടക്കുന്ന ഈ റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന് 12 ലക്ഷത്തോളം രൂപയോളം ചിലവു വരുമെന്ന് കണക്കാക്കുന്നു. വളരെയധികം വാഹനങ്ങളും നൂറുകണക്കിന് യാത്രക്കാരും ദിവസേന സഞ്ചരിക്കുന്ന ഈ റോഡ് ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥമൂലമാണ് തകര്‍ന്നു കിടക്കുന്നത്. റോഡ് പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഷ്‌ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പെടെ ഒട്ടനവധി സംഘടനകള്‍ സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേ സമയം നാളുകളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ മുഖ്യപ്രശ്നമായ ഒന്നാം ബ്ലോക്ക് പോട്ട റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സ്വകാര്യ കമ്പനികളുടെ സഹായഹസ്തം വഴി പൂര്‍ത്തിയാക്കുന്നതോടെ പരിഹരിക്കപ്പെടുകയാണ്. സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്ന ഈ റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് തയ്യാറായി രംഗത്ത് വന്നിട്ടുള്ള എപിജെ ഗ്രൂപ്പിന്റെ നടപടി മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് മലയാറ്റൂര്‍-നീലിശ്വരം പൗരസമിതി ഭാരവാഹികളായ പി. ഡി. ബെന്നി, ഒ. എ. ഷാജി എന്നിവര്‍ അറിയിച്ചു. വളരെയധികം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഈ റോഡ് നന്നാക്കുന്നതിന് തയ്യാറായ സ്വകാര്യ കമ്പനിയെ മലയാറ്റൂര്‍ നിലീശ്വരം പഞ്ചായത്ത് ഭരണാധികാരികളും അഭിനന്ദിച്ചു.
തകര്‍ന്നു കിടക്കുന്ന റോഡുകള്‍ നന്നാക്കി ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറാവുമ്പോള്‍ അവരെ പിന്നോട്ടോടിപ്പിക്കുന്ന നയം രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉപേക്ഷിക്കണമെന്ന് പൗരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇതുപോലുള്ള പ്രസ്ഥാനങ്ങള്‍ റോഡ് പണിക്കും മറ്റും രംഗത്ത് വന്നാല്‍ പഞ്ചായത്തിലെ ഫണ്ടുകള്‍ വെറെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാന്‍ സാധിക്കുമെന്നും ഭാരവാഹികള്‍ ചൂണ്ടികാട്ടി. വളരെയധികം യാത്രാക്ലേശത്താല്‍ ബുദ്ധിമുട്ടിയിരുന്ന ഇല്ലിത്തോട് റൂറല്‍ സര്‍ക്കാര്‍ സ്കൂളിന് സൗജന്യമായി വാഹനവും ഈ സ്ഥാപനം നല്‍കിയിരുന്നു. റോഡുകള്‍ ഉള്‍പ്പെടെ ജനക്ഷേമകരമായ പദ്ധതികളില്‍ പങ്കാളിത്വം വഹിക്കാന്‍ വ്യക്തികളും സ്ഥാപനങ്ങളും ഇത്തരത്തില്‍ രംഗത്ത് എത്തിയാല്‍ വികസനരംഗത്തെ വന്‍ കുതിച്ചുചാട്ടത്തിന് ഇത് വഹിയൊരുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടികാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: