കൊച്ചി: ജുഡീഷ്യറിക്കെതിരായ സമരത്തില്‍ നിന്ന് പിന്മാറാന് സിപിഎം തയ്യാറകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഹൈക്കോടതിക്കു മുന്പില് തിങ്കളാഴ്ച നടത്താനിരിക്കുന്ന സമരം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അപ്പീല്‍ സാധ്യതയുള്ള കേസിന്റെ മറവില്‍ സമരം നടത്തുന്നത് ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിക്കെതിരെ ഒരു രാഷ്ര്ടീയ പാര്‍ട്ടി സമരം നടത്തുന്നത് ചരിത്രത്തിലാദ്യമാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചര്‍ത്തു.
പിറവം ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: