ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ കേരളാ ഹൈക്കോടതി ആറ് മാസം തടവിന് ശിക്ഷിച്ച സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. കോടതിയലക്ഷ്യത്തിന് ആധാരമായ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമാണ് പരാമര്‍ശിക്കപ്പെട്ടതെന്ന് ജയരാജന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. രണ്ട് ഭാഗങ്ങളിലായി 400 പേജുള്ള അപ്പീലാണ് നല്‍കിയത്.
പാതയോരത്തെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി ജഡ്ജിമാരെ ശുംഭന്മാരെന്നു വിളിച്ചതാണ് ജയരാജനെതിരായ കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: