കായംകുളം: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി കാബൂളിലെ ഔദ്യോഗിക വസതിയില്‍ കുളിമുറിയില്‍ തെന്നിവീണ് മരിച്ചു. കായംകുളം ഭരണിക്കാവ് പള്ളിക്കല്‍ നടുവിലെമുറി മെനാകളീക്കല് ജോണ്തോമസിന്റെയും പെണ്ണമ്മ തോമസിന്റെയും മകന് പി.ടി.ചെറിയാന് തോമസ്(56)ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ കുളിമുറിയില്‍ തെന്നിവീണതിനെ തുടര്‍ന്ന് കാബൂളിലെ പ്രവിശ്യക്ക് അടുത്തുള്ള ആശുപത്രിയില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
1983ലാണ് ഇദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് അഫ്ഗാന്, സൗദിഅറേബ്യ, വെസ്റ്റ് ജര്‍മ്മനി, കുവൈറ്റ്, കെനിയ, യുഎസ്എ, എന്നീ രാജ്യങ്ങളില്‍ ഭാരതത്തിന്റെ വിദേശകാര്യ മന്ത്രാലയത്തില്‍ പ്രതിനിധിയായി സേവനം ചെയ്തിരുന്നു. രണ്ടാം തവണയാണ് ഭാരതത്തിന്റെ കോണ്‍സുലേറ്റിന്റെ നയതന്ത്ര പ്രതിനിധിയായി കാബൂളില്‍ ചുമതലയേറ്റത്.
കഴിഞ്ഞ ജൂലൈമാസം ജന്മഗൃഹമായ പള്ളിക്കല്‍ മേനാകളീക്കല് എത്തിയിരുന്നു. ഇന്നലെ വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം കുടുംബവീടായ മേനാകളീക്കല് കൊണ്ടുവന്നതിനുശേഷം നാളെ ഉച്ചക്ക് 11ന് പള്ളിക്കല്‍ സെന്ത്തോമസ് മര്‍ത്തോമ്മ ചര്‍ച്ചില്‍ സംസ്കരിക്കും. ഭാര്യ: ജിജി. മക്കള്‍: വിനുചെറിയാന്, ചെറിതോമസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: