ഒരു വിഡ്ഡിയുമായി തര്‍ക്കിച്ച് ജയിക്കാന്‍ ഒരിക്കലും സാധ്യമല്ല. നമ്മുടെയുള്ളിലുള്ള അജ്ഞതയെ അഭിമുഖീകരിക്കുന്നത് ഏറ്റവും പ്രയാസമുള്ള ഒരു സംഗതിയാണ്. ഒരു വിഡ്ഡിയെ നേരിടുന്നതും ബുദ്ധിമുട്ടുകള്ള കാര്യമാണ്. കാരണം എല്ലാവരുടെയും സാങ്കല്പ്പികമനസ്സ് പറയുന്നത്, “ഞാന്‍ ബുദ്ധിയുള്ളവനാണ്, എനിക്കെല്ലാം അറിയാം.” എന്നാണ്.
സാങ്കല്പികമനസ്സ് യാഥാര്‍ത്ഥ്യത്തിന് മുമ്പില്‍ ഒരു മിഥ്യയെ എടുത്തുകാട്ടുന്നു. ഇപ്രകാരം മിഥ്യ യഥാര്‍ത്ഥ്യമായി തോന്നുകയും യാഥാര്‍ത്ഥ്യം മറയ്ക്കപ്പെടുകയും ചെയ്യുന്നു. കയറിനെ പാമ്പെന്ന് തെറ്റിദ്ധരിക്കുന്നത് പോലെയാണിത്. കയറിന്റെ സ്ഥാനത്ത് പാമ്പിനെ കാണുന്നു. കയര്‍ അപ്രത്യക്ഷമാകുന്നു. പാമ്പെന്ന വിഭ്രാന്തി യാഥാര്‍ത്ഥ്യമാണെന്ന് തോന്നിക്കുന്നു. ഇതേപോലെ നമ്മുടെഉള്ളിലും മറ്റുള്ളവരിലും പല കാര്യങ്ങളും നമ്മള് സങ്കല്‍പ്പിക്കുന്നു. ഈ മിഥ്യ മാറ്റിയെടുത്തില്ലെങ്കില്‍ നമ്മളെപ്പറ്റിയും മറ്റുള്ളവരെപ്പറ്റിയുള്ള ശരിയായ ധാരണ നമുക്ക് ലഭിക്കുന്നില്ല.
ഈ മിഥ്യയെ ഇല്ലായ്മ ചെയ്യാനായി നമ്മള് ശരീരം, വികാരങ്ങള്‍, ബുദ്ധി എന്നീ കേന്ദ്രീകരിക്കണം. ഇവയെ ഉത്തേജിപ്പിക്കുന്ന ഉള്‍ക്കാഴ്ചയെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.
– സ്വാമി സുഖബോധാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: