കൊച്ചി: വരാപ്പുഴയില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ മോഷണം. ഭിത്തി തുരന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ രണ്ട് ലോക്കറുകള്‍ കുത്തിത്തുറന്നു. ആകെ 75 ലോക്കറാണ് ബാങ്കിലുള്ളത്. ഇതില്‍ 41, 49 നമ്പര്‍ ലോക്കറുകളാണ് കുത്തി തുറന്നത്.
നാല്‍പ്പത്തി ഒമ്പതാം നമ്പര്‍ ലോക്കറിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയും 105 പവനും കഴിഞ്ഞ ദിവസം ഉടമസ്ഥന് വന്ന് എടുത്തുകൊണ്ടു പോയിരുന്നു. മകളുടെ വിവാഹ ആവശ്യത്തിനാണ് സ്വര്‍ണ്ണവും പണവും പിന്‍വലിച്ചത്. നാല്‍പ്പത്തി ഒന്നാം നമ്പര്‍ ലോക്കറിന്റെ ഉടമസ്ഥന് ഇതുവരെ എത്തിയിട്ടില്ല. അതിനാല്‍ നഷ്ട്രം കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: