മാലിദ്വീപ്: സാര്‍ക്ക് സമ്മേളനത്തിനായി മാലി ദ്വീപിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങും പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച സൗഹാര്‍ദപരവും പ്രതീക്ഷാ ജനകവുമായിരുന്നു എന്ന് മന്മോഹന് സിങ് വ്യക്തമാക്കി. ഇന്ത്യ- പാക്ക് ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്തവട്ട ചര്‍ച്ചകള്‍ കൂടുതല്‍ അര്‍ത്ഥവത്താക്കുകയും അതില്‍ നിന്ന് മികച്ച ഫലം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ഇരു പ്രധാനമന്ത്രിമാരും പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള എല്ലാ പ്രശ്നങ്ങളും കൂടുതല്‍ തുറന്ന മനസോടെ ചര്‍ച്ച ചെയ്യണമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ ഒരുപാട് സമയം അനാവശ്യ ചര്‍ച്ചകള്‍ക്കായി പാഴാക്കി കളഞ്ഞു. ഇനി അതിന് തയ്യാറല്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേര്‍ക്കണ്ട സമയമാണിത്- കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ നിലപാടിനെ ഗിലാനിയും പിന്തുണച്ചു. ഭീകരത, സിയാച്ചിന്‍ പ്രശ്നങ്ങളുള്പ്പെടെയുള്ളവ തുറന്ന് ചര്‍ച്ച ചെയ്തുവെന്നും അടുത്തവട്ട ചര്‍ച്ചകള്‍ കൂടുതല്‍ ഫലവാത്താകുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും ഗിലാനി മാധ്യമങ്ങളോട് പറഞ്ഞു.
ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച 30 മിനിറ്റ് നീണ്ടു. 18 മാസത്തിനിടെ ഇരുരാഷ്ട്രനേതാക്കളുടെയും മൂന്നാമത്തെ കൂടിക്കാഴ്ചയാണ് ഇത്. പാക്കിസ്ഥാന് ഇന്ത്യയ്ക്ക് ‘അഭിമത രാഷ്ട്രപദവി നല്കുന്നതു സംബന്ധിച്ച വിഷയവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: