തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ബാലനെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തില്‍ സംസ്ഥാന പട്ടികജാതി കമ്മിഷന് കേന്ദ്ര പട്ടിക ജാതി കമ്മിഷന് റിപ്പോര്‍ട്ട് നല്കി. പരാമര്‍ശം ദളിത് വിരുദ്ധമാണെന്ന് ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് വ്യക്തമാക്കി.
കേസ് കൊടുക്കേണ്ട തരത്തിലുള്ള കുറ്റമാണിതെന്ന് ശിവണ്ണ പറഞ്ഞു. പത്തനാപുരത്ത് യു.ഡി.എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെയാണ് എ.കെ ബാലനെതിരെ പി.സി.ജോര്‍ജ്ജ് പരാമര്‍ശം നടത്തിയത്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പോലീസ് പാലിച്ചില്ലെന്നും കമ്മീഷന് അംഗം ശിവണ്ണ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.
ഈ വിഷയത്തില്‍ കൂടുതല്‍ തെളിവെടുപ്പിന് ഈ മാസം 20ന് ശേഷം കേരളത്തിലെത്തുമെന്നും ശിവണ്ണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: