തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തിരുവനന്തപുരത്ത് തുടങ്ങി. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രിയെ കൂടാതെ ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍, ജില്ലയിലെ ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.
ആയിരക്കണക്കിന് ആളുകളാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി പറയാനായി എത്തിയിരിക്കുന്നത്. കേരള ഗാന്ധിസ്മാരക സമിതി അധ്യക്ഷന്‍ ഗോപിനാഥന് നായരാണ് ആദ്യ പരാതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ആദ്യം ലഭിച്ച പരാതികളില്‍ പരിപാടി തുടങ്ങി ഒരു മണിക്കൂറിനകം തന്നെ തീര്‍പ്പുണ്ടാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന്റെ ഉദാഹരണമാണ് ജനസമ്പര്‍ക്ക പരിപാടി. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഈ കൂട്ടായ്മയാണ് ജനസമ്പര്‍ക്ക പരിപാടിയുടെ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമ്പതോളം കൗണ്ടറുകളാണ് പരിപാടിയുടെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: