തിരുവനന്തപുരം: തിരുവനന്തപുരത്ത് വച്ച് ബംഗാള്‍ സ്വദേശികളില്‍ നിന്നും കള്ളനോട്ടുകള്‍ കണ്ടെത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പാറശാലയില്‍ വച്ചാണ് കഴിഞ്ഞ മാസം 22ന് ബംഗാള്‍ സ്വദേശികളില്‍ നിന്നും കള്ളനോട്ടുകള്‍ കണ്ടെടുത്തത്.
പാക്കിസ്ഥാനില്‍ അച്ചടിച്ച രണ്ട് ലക്ഷത്തി പതിനാലായിരം രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. പിടിയിലായവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍.ഐ.എ അന്വേഷിക്കുക. പിടിയിലായ ഉടനെ ഇവരെ എന്‍.ഐ.എയും മിലിട്ടറി ഇന്റലിജന്‍സും ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: