തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് ആവശ്യപ്പെട്ടു. ഇത്രയധികം ബാറുകള്‍ക്ക് നക്ഷത്ര പദവി കിട്ടിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യ നയം മദ്യ നിയന്ത്രണത്തിന് സഹായകമാകുമെന്ന് കരുതിയത് വെറുതേയായെന്നും വി.എം സുധീരന് തിരുവനന്തപുരത്ത് പറഞ്ഞു. ഇടത് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ തുടര്‍ച്ചയാണോ യു.ഡി.എഫ് സര്‍ക്കാരും പിന്തുടരുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്ന മദ്യവിരുദ്ധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
21 ബാറുകള്‍ക്ക് സര്‍ക്കാര്‍ ത്രീസ്റ്റാര്‍ അംഗീകാരത്തോടെ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇനിയും 100 ബാറുകള്‍ക്ക് കൂടി അനുമതി നല്കാന് ഒരുങ്ങുകയാണെന്ന് അറിയുന്നത്. ഇത്രയധികം ബാറുകള്‍ക്ക് നക്ഷത്ര പദവി കിട്ടിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു. ഒരു ഭാഗത്ത് മദ്യശാലകള്‍ ഇഷ്ടം പോലെ ആരംഭിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയും മറുഭാഗത്ത് മദ്യവര്‍ജന നീക്കവുമായി മുന്നോട്ടുപോകുകയും ചെയ്യുന്നത് ശരിയല്ല.
സര്‍ക്കാരില്‍ മദ്യലോബിയുടെ സ്വാധീനം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: