ഹരിദ്വാര്‍: ശാന്തികുഞ്ജ് ആശ്രമ സ്ഥാപകനായ ഗുരുപണ്ഡിറ്റ് ശ്രീരാം ശര്‍മ്മയുടെ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ഹരിദ്വാറിലെ ശാന്തികുഞ്ജ് ആശ്രമ കവാടത്തില്‍ തീര്‍ത്ഥാടകര്‍ തിക്കിത്തിരക്കിയതില് 16 പേര് മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു.
ആയിരക്കണക്കിനാളുകള്‍ ചാന്ദിദ്വീപ് പ്രദേശത്തെ ആശ്രമത്തില്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. യാഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഭക്തര്‍ കൂട്ടത്തോടെ ശാന്തികുഞ്ജ് ആശ്രമത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. മരണസംഖ്യ ഉയരാന്‍ ഇടയുണ്ട്.
പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്ന് നീക്കം ചെയ്തുവെന്ന് ഗായത്രി പരിപാര്‍ സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു. 50 ലക്ഷത്തിലേറെ പേര് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: