പന്തളം: പന്തളം: ജനാധിപത്യത്തില്‍ ജുഡീഷ്യറിക്കുള്ള സ്ഥാനം മാനിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ തയാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പന്തളത്ത് എന്‍.എസ്.എസിന്റെ ആയൂര്‍വേദ മെഡിക്കല്‍ കോളേജിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
ഇഷ്ടമുള്ള കോടതി വിധികള്‍ വരുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുകയും ഇഷ്ടമില്ലാത്തെ വിധികള്‍ വരുമ്പോള്‍ അതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഹൈക്കോടതി വിധിക്കെതിരെ എം.വി ജയരാജന് അപ്പീലിന് പോകാവുന്നതാണല്ലോ എന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: