തിരുവനന്തപുരം: കോടതിയലക്ഷ്യ കേസിലെ കോടതിവിധി നിര്‍ഭാഗ്യകരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ഇത്തരം കേസുകളില്‍ അപ്പീല്‍ പോകുന്നതിന് വിധി സസ്പെന്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമാന്യ നീതിയോടുള്ള നിഷേധമാണ് ഈ വിധി. അപ്പീല്‍ പോകാനുള്ള മൗലികാവകാശം നല്‍കാതിരുന്ന ഹൈക്കോടതിയുടെ നടപടി അനുചിതമാണെന്നും ഇത് പ്രതികാര മനോഭാവത്തോടു കൂടിയുള്ള നടപടിയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ലെന്നും പിണറായി വിജയന് പറഞ്ഞു.
സി.പി.എമ്മിന്റെ അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പിണറായി വിജയന് പറഞ്ഞു. കോടതിവിധിയെ തുടര്‍ന്നാണ് സി.പി.എമ്മിന്റെ അടിയന്തര സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ചേര്‍ന്നത്. നിയമപരമായി കോടതിവിധിയെ നേരിടാനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്.
പാതയോരത്തെ പൊതുയോഗങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയോടുള്ള പ്രതിഷേധ സമരങ്ങള്‍ തുടരുമെന്നും പിണറായി വിജയന് വ്യക്തമാക്കി. ഈ വിധി സാമാന്യ ജനങ്ങള്‍ക്കെതിരാണ്. ഈ വിധിക്കെതിരെ ജനങ്ങള്‍ മനസില്‍ ആഗ്രഹിച്ച കാര്യമാണ് എം.വി ജയരാജന് പറഞ്ഞത്. ജനങ്ങളുടെ വികാരത്തിനെതിരെയുള്ളതാണ് എം.വി ജയരാജനെ ശിക്ഷിച്ചുകൊണ്ടുള്ള വിധിയെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: