ന്യൂദല്‍ഹി: കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ അണ്ണാ ഹസാരെ തീരുമാനിച്ചു. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന കമ്മിറ്റിയില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തും. മുസ്ലീം സമുദായക്കാരും ആദിവാസികളും ദളിതരും ഉള്‍പ്പെടുന്ന സംഘത്തെയായിരിക്കും രൂപീകരിക്കുകയെന്ന് അണ്ണാ ഹസാരെ പറഞ്ഞു.
ദീര്‍ഘകാല വീക്ഷണത്തോടെയാണ് പുതിയ കമ്മിറ്റി രൂപീകരിക്കുന്നതെന്ന് ഹസാരെ വ്യക്തമാക്കി. യുവശക്തി ഏറ്റവും ആവശ്യമാണെന്നും സമൂഹത്തിന്റെ ഓരോ ഘടകങ്ങളില്‍ നിന്നുള്ള യുവാക്കളുടെ സാന്നിദ്ധ്യം നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഹസാരെ സംഘത്തിലെ അഭിപ്രായ ഭിന്നതകളെ കുറിച്ചുള്ള ചോദ്യത്തിന് സ്ഥാനമാനങ്ങള്‍ പോകുന്നതോടെ വരുമാനം നിലയ്ക്കുന്ന ചിലരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പുറകിലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഇത്തരത്തിലുള്ള അന്വേഷണം നടത്തുന്നവരെ കുറിച്ചാണ് ആദ്യം അന്വേഷിക്കേണ്ടതെന്നും ഹസാരെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: