വാഷിങ്ടണ്‍: അമേരിക്കയിലെ കോര്‍പ്പറേറ്റ് വിരുദ്ധ പ്രക്ഷോഭകര്‍ കൂട്ടത്തോടെ ബാങ്ക് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നു. ഒന്നര മാസം മുമ്പ് ആരംഭിച്ച പ്രക്ഷോഭം ഇതോടെ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. നിക്ഷേപം പിന്‍വലിക്കല്‍ തുടര്‍ന്നാല്‍ അമേരിക്കയിലെ ബാങ്കിങ് വ്യവസായം പ്രതിസന്ധിയിലാകും.
ആയിരക്കണക്കിന് ജനങ്ങളാണ് ഒറ്റ ദിവസം കൊണ്ട് വന്‍കിട ബാങ്കുകളില്‍ നിന്നും നിക്ഷേപം പിന്‍വലിച്ചത്. പിന്‍വലിച്ച തുക വായ്പാ സംഘങ്ങളിലും ലാഭേച്ഛ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളിലും നിക്ഷേപിക്കുകയാണ് ഇവര്‍ ചെയ്തത്. പ്രക്ഷോഭകര്‍ സംഘടിപ്പിച്ച നാഷണല്‍ ബാങ്ക് ട്രാന്‍സ്ഫര്‍ ഡേയിലായിരുന്നു ഈ നടപടി.
വന്‍കിട ബാങ്കുകളില്‍ നിന്നും പണം പിന്‍വലിച്ച് വന്‍കിട വായ്പാ സംഘങ്ങള്‍ക്ക് നല്‍കുക. ഇത് പ്രാദേശിക ജനങ്ങള്‍ക്കും സമ്പദ്വ്യവസ്ഥയ്ക്കും നേട്ടം നല്‍കുമെന്ന് പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്തു. ബാങ്ക് ഓഫ് അമേരിക്കയില്‍ ആയിരക്കണക്കിന് ആളുകള്‍ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു. കൂടുതല്‍ പേര് നിക്ഷേപം പിന്‍വലിച്ചാല്‍ ഇതിനോടകം തന്നെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന വന്‍കിട ബാങ്കുകള്‍ തകരും.
കേരളത്തിലെ സഹകരണ സംഘങ്ങളെ പോലെ പ്രവര്‍ത്തിക്കുന്നവയാണ് അമേരിക്കയിലെ വായ്പാ സംഘങ്ങള്‍. അതത് പ്രദേശങ്ങളിലുള്ള സാധാരണക്കാരാണ് ഈ സംഘങ്ങള്‍ രൂപീകരിച്ച് നടത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 65,000 പേര് പുതിയ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ടെന്ന് നാഷണല്‍ അസോസിയേഷന് എന്ന വായ്പാ സംഘം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: