കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം ബുധനാഴ്ച മൊഴിയെടുക്കും. കെ.എ റൗഫിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റൗഫ് പരാതി നല്‍കിയിരുന്നത്. ഡി.ഐ.ജി ശ്രീജിത്താണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: