ന്യൂദല്‍ഹി: ഭീകരസംഘടനകള്‍ ഇന്ത്യയിലെ 36 വി.വി.ഐ.പികളെ ലക്ഷ്യമിടുന്നതായി ഇന്റലിജന്റ്സ് ബ്യൂറോ റിപ്പോര്‍ട്ട്. ഇതോടെ ഇവരുടെ സുരക്ഷ ഇരട്ടിപ്പിക്കാനും തീരുമാനമായി. റിപ്പോര്‍ട്ട് ലഭിച്ചയുടനെ സംസ്ഥാന അന്വേഷണ ഏജന്‍സികളോട് കൂടുതല്‍ ജാാഗരൂകരാകാന് ഐ.ബി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ മുജാഹിദ്, ലഷ്കര്‍ ഇ തോയിബ, ജെയ്ഷേ ഇ മുഹമ്മദ് എന്നീ സംഘടനകളാണ് വി.വി.ഐ.പി ആക്രമണത്തിന് ലക്ഷ്യമിട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ, സ്പോര്‍ട്സ്, സിനിമാ മേഖലകളില്‍ ഉള്‍പ്പെടുന്നവരാണ് ഈ വി.വി.ഐ.പികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: