കൊല്‍ക്കത്ത: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വ്യോമഗതാഗതം താറുമാറായി. മഞ്ഞിനെ തുടര്‍ന്ന് റണ്‍വേ വിസിബിലിറ്റി 50 മീറ്ററിനും താഴേക്ക് പോയതോടെയാണ് വിമാന സര്‍വീസുകളെ ബാധിച്ചത്.
പുലര്‍ച്ചെ അഞ്ചു മണി മുതല്‍ തുടര്‍ന്ന് മൂടല്‍ മഞ്ഞ് 8.30 വരെ നീണ്ടുനിന്നു. ഈ സമയത്ത് വിമാനങ്ങള്‍ക്ക് യാത്ര പുറപ്പെടുന്നതിനോ ഇറങ്ങുന്നതിനോ കഴിഞ്ഞില്ലെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: