പത്തനംതിട്ട: മണ്ഡലകാലത്തിന് മുമ്പ് തന്നെ ശബരിമലയില്‍ നടപ്പന്തല്‍ പണിയുമെന്നു ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പമ്പ മുതല്‍ സന്നിധാനം വരെയാണ് നടപ്പന്തല്‍ പണിയുമെന്ന് അദ്ദേഹം അറിയിച്ചു. ശബരിമലയിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു ദേവസ്വം മന്ത്രി.
ഈ തീര്‍ത്ഥാടനകാലത്ത് ഇതുവരെ ഒരുക്കിയ സൗകര്യങ്ങളെക്കുറിച്ചാണ് അവലോകന യോഗം ചര്‍ച്ച ചെയ്യുക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ കെ.എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വി.എസ് ശിവകുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനപ്പെട്ട 22 വകുപ്പുകളില്‍ നിന്നുള്ള മേലുദ്യോഗസ്ഥന്മാരും ഡി.ജി.പിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും സന്നിധാനത്തേയ്ക്ക് പോകും. ഇവിടെ വച്ച് ബെയ്ലി പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. സന്നിധാനത്തെ ഒരുക്കങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് കണ്ട് മനസിലാക്കും. രാവിലെ ഒമ്പത് മണിക്ക് പമ്പയില്‍ സീറോ വേസ്റ്റ് പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചിരുന്നു. ഏകദേശം നാലായിരത്തോളം വരുന്ന സന്നദ്ധ പ്രവര്‍ത്തകരാണ് ഇതില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: