ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ധത്തില്‍ തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളില്‍ മഴക്കെടുതി തുടരുന്നു. തിരുപ്പൂര്‍, കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായി അനുഭവപ്പെടുന്നത്. കനത്തെ മഴയെത്തുടര്‍ന്ന് രണ്ടായിരത്തോളം വീടുകള്‍ വെള്ളത്തിനടിയിലായി.
പലയിടത്തും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇന്നലെയുണ്ടായ കനത്ത മഴയില്‍ ഇരുപത് പേരെ കാണാതായി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 36 പേര് മരിച്ചതായാണ് കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: