മുംബൈ: രാജ്യത്ത് ഉത്പാദനചെലവ് വര്‍ധിക്കുന്നത് കമ്പനികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ക്രൂഡ് ഓയിലിന്റേയും റബ്ബറിന്റേയും ഉരുക്കിന്റെയും വിലയിലുണ്ടായ വന്‍ വര്‍ധനവാണ് ഉത്പാദന ചെലവ് ക്രമാതീതമായി ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവ് ടയര്‍ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് അപ്പോളോ ടയേഴ്സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുനം സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അസംസ്കൃത വസ്തുക്കളുടെ വിലയില്‍ 40 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഉത്പാദന ചെലവിന്റെ 70 ശതമാനവും പ്രകൃതി ദത്ത റബ്ബറിനുവേണ്ടിയാണ് ചെലവായതെന്നും അദ്ദേഹം പറയുന്നു. ഇതിന്റെ ഫലമായി ഉത്പന്നത്തിന്റെ വില വര്‍ധിപ്പിക്കേണ്ടി വരുന്നതായും സുനം സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.
ഇന്ധന വിലയിലുണ്ടായ വര്‍ധനവാണ് സിമന്റ് ഉത്പാദന മേഖലയ്ക്ക് ആഘാതമേല്‍പ്പിച്ചത്. ഇന്ധന വില നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതും ഈ മേഖലയെ ആശങ്കയിലാക്കുന്നുണ്ട്. ഉരുക്കിന്റേയും പ്ലാസ്റ്റിക്കിന്റേയും വിലയിലുണ്ടായ വര്‍ധനവാണ് കാര്‍ ഉത്പാദന മേഖലയെ പ്രതിരോധത്തിലാക്കുന്നത്. നിര്‍മാണ ചെലവ് വര്‍ധിക്കുമ്പോള്‍ ഉത്പന്നത്തിന്റെ വില വര്ധിപ്പിക്കുകയെന്നതുമാത്രമാണ് ഏക മാര്‍ഗ്ഗമെന്ന അഭിപ്രായമാണ് നിര്‍മാതാക്കള്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: