കൊല്ലം: വാളകത്ത് ആക്രമണത്തിന് ഇരയായ അധ്യാപകന് കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് ഇന്നലെ രാത്രിയില്‍ ആരോ അതിക്രമിച്ച് കയറി. മോഷണശ്രമമാണെന്നാണ് കരുതുന്നത്. ഇന്ന് രാവിലെ വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്ന നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കാര്യമായ പരിശോധനകള്‍ നടത്തി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വാളകം സംഭവം ഉണ്ടായതിന് ശേഷം അധ്യാപകന് കൃഷ്ണകുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഭാര്യ ഗീതയും കൃഷ്ണകുമാറിനൊപ്പം ആശുപത്രിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: