ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിന്റെ കരട് ഡിസംബര്‍ ആദ്യത്തോടെ തയാറാകുമെന്ന് വിഷയം കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഭിഷേക് സിങ്വി അറിയിച്ചു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അണ്ണാ ഹസാരെ സംഘത്തിന്റെ നിര്‍ദേശങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തും. ലോക്പാലിനുള്ള പ്രായോഗിക നിലപാടുമായാണ് സമിതി മുന്നോട്ടു പോകുന്നതെന്നും സിങ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: