തിരുവനന്തപുരം: മാസ്റ്റര്പ് പ്ലാനിന്റെ ഭാഗമായി ശബരിമലയില്‍ നിര്‍മ്മിച്ച ബെയ്ലി പാലത്തിന്റെയും നടപ്പാതയുടെയും ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് സന്നിധാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. കരസേനയുടെ മദ്രാസ് എന്‍ജിനിയറിംഗ് ഗ്രൂപ്പ് 90 ലക്ഷം രൂപ ചെലവില്‍ റെക്കാഡ് വേഗത്തിലാണ് പാലം നിര്‍മ്മിച്ചത്.
ബെയ്ലി പാലത്തിനോട് ചേര്‍ന്ന നടപ്പാതയുടെ നിര്‍മ്മാണം 1.31 കോടി ചെലവില്‍ പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് പൂര്‍ത്തിയാക്കി. പമ്പയും ശബരിമലയും കാനനപാതകളും മാലിന്യമുക്തമാക്കുന്ന സീറോ വേസ്റ്റ് ശബരിമല പദ്ധതിയുടെ ഉദ്ഘാടനവും തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് പമ്പാമണപ്പുറത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: