കൊച്ചി: മിസ് സൗത്ത് ഇന്ത്യ സുന്ദരിപ്പട്ടം ബാംഗ്ലൂര്‍ സ്വദേശി ലക്ഷ്മി ആനന്ദിന്. മിസ് കേരള, നേവി ക്വീന്‍ പട്ടങ്ങള്‍ സ്വന്തമാക്കിയ കൊച്ചി സ്വദേശി എലിസബത്ത് താടിക്കാരന് ഫസ്റ്റ് റണ്ണറപ്പും, ചെന്നൈ സ്വദേശി യാമിനി ചന്ദര്‍ സെക്കന്‍ഡ് റണ്ണറപ്പുമായി.
മൂന്ന് റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ അവസാന റൗണ്ടിലേക്ക് എലിസബത്തിനു പുറമേ കേരളത്തില്‍ നിന്നുള്ള ആതിര അജിത്, തിങ്കള്‍ ബാല്‍ എന്നിവരും യോഗ്യത നേടിയിരുന്നു. എലിസബത്ത് താടിക്കാരന് (മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍), വര്‍ഷ റെഡ്ഡി (മിസ് കണ്‍ജീനിയാലിറ്റി), റീമ മാര്‍ഗരറ്റ് സെക്യൂറ (ബ്യൂട്ടിഫുള്‍ ഫെയ്സ്), ആതിര അജിത്ത് (ബ്യൂട്ടിഫുള്‍ സ്മെയില്‍), പാലക് ദേശായ് (ബ്യൂട്ടിഫുള്‍ ഐസ്), അഭിനയ (മിസ് വ്യൂവേഴ്സ് ചോയ്സ്, ബ്യൂട്ടിഫുള്‍ സ്കിന്‍), യാമിനി ചന്ദര്‍ (മിസ് ക്യാറ്റ് വാക്ക്), ഡി.പി. രഞ്ജിത (മിസ് ഫോട്ടോജെനിക്), അശ്വിനി മാത്യു (മിസ് ടാലന്റ്), നേഹ സിംഗ് (മിസ് പെര്‍ഫെക്ട് ടെന്‍) എന്നിവരാണ് ഉപ പട്ടങ്ങള്‍ സ്വന്തമാക്കിയ സുന്ദരിമാര്‍.
മുന്‍ മിസ് ഇന്ത്യയും മോഡലും നടിയുമായ പാര്‍വതി ഓമനക്കുട്ടന്, തമിഴ് നടന് ശ്രീകാന്ത്, നടി റിച്ച പന്നായ്, മോഡല്‍ പൂജ ഭംറ, സജിമോന്‍ പാറയില്‍, റ്റോഷ്മ ബിജു എന്നിവരടങ്ങിയ പാനലാണ് സുന്ദരിമാരെ തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: