കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ ഈവര്‍ഷത്തെ സ്വദേശി ശാസ്ത്ര പുരസ്കാരം പ്രൊഫ. അജയന് പുളിക്കലിനും പ്രൊഫ. വി.ബി. പണിക്കര്‍ക്കും.
പ്രൊഫ. അജയന് പ്രശസ്ത നാനോ ടെക്നോളജിസ്റ്റാണ്. ഏറ്റവും ചെറിയ ബ്രഷ്, ഡാര്‍ക്കസ്റ്റ് മെറ്റീരിയല്‍ എന്നിവയില്‍ രണ്ട് ഗിന്നസ്ബുക്ക് റെക്കോഡുകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. ‘സയന്റിഫിക് അമേരിക്കന്‍ 2009’ ല്‍ തെരഞ്ഞെടുത്ത മികച്ച 50 ടെക്നോളജിസ്റ്റുകളില് ഒരാളായിരുന്നു അജയന്.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഇദ്ദേഹം 300 ഓളംപ്രബന്ധങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇല്ലിനോയ് നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയില്‍നിന്നും പിഎച്ച്ഡി നേടിയിരുന്നു.
വാനനിരീക്ഷണത്തിലും ഗണിതശാസ്ത്രത്തിലും എഞ്ചിനീയറിംഗിലും വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ് ഡോ. പണിക്കര്‍.
പാലക്കാട് എന്‍എസ്എസ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പലായി വിരമിച്ചശേഷം പാലക്കാട് ഫ്ലൂയിഡ് കണ്ട്രോള് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ജോയിന്റ് ഡയറക്ടറായി. കാസര്‍കോഡ് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട് കെഎംസിടി എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു. പുരസ്കാരങ്ങള്‍ കൊല്ലത്ത് 7 മുതല്‍ 9 വരെ നടക്കുന്ന സ്വദേശി ശാസ്ത്ര കോണ്‍ഗ്രസില്‍വെച്ച് വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: