കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിക്ക് കോഴിക്കോട്ട് തുടക്കമായി. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. അധികാരവും ഭരണവും ജനങ്ങളിലേക്കെത്തിക്കണമെന്ന ആഗ്രഹത്താലാണ് പൊതുജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ആരെക്കൊണ്ടും സാധിക്കില്ല. ജനങ്ങളുടെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ നിരവധിയാണ്. അവയില്‍ പരിഹരിക്കാന്‍ സാദ്ധ്യമായ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. നാടിന്റെ നല്ലതിനായി എല്ലാവരും അഭിപ്രായ വിത്യാസങ്ങള്‍ മാറ്റിവെച്ച് കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി ഒന്‍പതിന് ഇതേ വേദിയില്‍ സൗകര്യം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 1000 പേര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന പട്ടയത്തിന്റെ വിതരണം മുഖ്യമന്ത്രി നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: