കൊച്ചി: ഇല്‍മനൈറ്റ് വില്പനയില് അഴിമതി ആരോപണത്തില്‍പ്പെട്ട ചവറ ഐആര്‍ഇ ചെയര്‍മാനെതിരെ കേസെടുക്കാന്‍ സിബിഐ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. ഇല്‍മനൈറ്റ് വില്പനയില് ക്രമക്കേടുള്ളതായി സിബിഐ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ഡോ.ആര്.എന്‍.പത്രയ്ക്കാണ് ഐആര്‍ഇ സിഎംഡിയുടെ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി കമ്പനി ഓഫീസില്‍ നിന്നും പ്ലാന്റുകളില്‍ നിന്നും സിബിഐ തെളിവുകള്‍ രേഖരിച്ചിരുന്നു.
കെഎംഎംഎല്ലിനു കൂടിയ വിലയ്ക്ക് ഇല്‍മനൈറ്റ് വില്ക്കാന് ഉത്തരവു നല്കിയ ഐആര്‍ഇയുടെ മുംബൈയിലെ കേന്ദ്രഓഫീസിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സുചന. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിന് ഐആര്‍ഇ ഇല്‍മനൈറ്റ് ടണ്ണിന് 17,000 രൂപയ്ക്കു വിറ്റപ്പോള്‍ സ്വകാര്യ സ്ഥാപനത്തിന് 1,260 രൂപയ്ക്കാണ് നല്‍കിയത്. ഇതിലൂടെ പ്രതിദിനം 8.7 ലക്ഷം രൂപയുടെ നഷ്ടം സര്‍ക്കാരിനു വരുത്തിവച്ചതായി ആരോപണമുയര്‍ന്നിരുന്നു.
ഇല്‍മനൈറ്റ് കച്ചവടത്തിനായി മുംബൈ ഓഫീസ് നല്കിയ ഉത്തരവും വിവാദത്തിലായി. ഐആര്‍ഇയിലെ രണ്ടു ഡമ്പുകളില്‍ നിന്നു ശേഖരിച്ച ഇല്‍മനൈറ്റ് സാമ്പിളുകളാണ് അന്വേഷണത്തില്‍ നിര്‍ണായകമാകുന്ന ഘടകം. സ്വകാര്യകമ്പനിക്ക് നല്കുന്ന ഇല്‍മനൈറ്റില്‍ വിലകൂടിയ റൂട്ടെയിലിന്റെ അംശം കൂടുതലാണെന്ന ആക്ഷേപം ഏറെ നാളായി നിലനില്‍ക്കുകയാണ്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനു നല്കുന്ന ഇല്‍മനൈറ്റില്‍ മൂന്നു ശതമാനം റൂട്ടെയില്‍ ഉള്ളപ്പോള്‍ സ്വകാര്യകമ്പനിക്ക് നല്‍കുന്നത് 10 ശതമാനത്തോളം റൂട്ടെയില്‍ അടങ്ങിയ ധാതുമണലാണെന്ന് സിബിഐ കണ്ടെത്തിയതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: