കൊച്ചി: ലളിത, പത്മിനി, രാഗിണി എന്നിവരുടെ സ്മരണയ്ക്കായി സോഷ്യലിസ്റ്റ് സംസ്കാര കേന്ദ്ര നല്കുന്ന പുരസ്കാരത്തിന് കാവ്യ മാധവനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. വ്യവസായ വികസനത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ച് എം.എ. യൂസഫലിക്ക് കേരളരത്ന പുരസ്കാരം നല്‍കും.
കാവ്യ മാധവനുള്ള പുരസ്കാരം 11ന് വൈകിട്ട് അഞ്ചിന് ഇടപ്പള്ളി അല്‍ അമീന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. ജ. വി ആര് കൃഷ്ണയ്യര്‍, മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, എം.കെ. മുനീര്‍, തുടങ്ങിയവര്‍ പങ്കെടുക്കും. ലളിത, പത്മിനി, രാഗണിമാരുടെ സംഭാവനകളെക്കുറിച്ചുള്ള പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. മദര്‍ തെരേസ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.
എം.എ. യൂസഫലിക്കുള്ള പുരസ്കാരം ജനുവരി രണ്ടാം വാരം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിക്കും. സോഷ്യലിസ്റ്റ് സംസ്കാര കേന്ദ്ര രക്ഷാധികാരി അഡ്വ. ടി.പി. എം ഇബ്രാഹിം ഖാന്, പ്രസിഡന്റ് ഡാന്‍സര്‍ തമ്പി, ഡയറക്ടര്‍ നാന്‍സി ജെറി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: