കണ്ണൂര്‍: കേരളത്തിലെ കോടതികളെ ബ്രിട്ടീഷുകാരുടെ പ്രേതം പിടികൂടിയിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം എം.വി ജയരാജന് പറഞ്ഞു. പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച നടപടിക്കെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂരില്‍ പണിമുടക്കിനോട് അനുബന്ധിച്ച് തൊഴിലാളി സംഘടനകള്‍ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്. ബ്രിട്ടീഷുകാരുടെ പ്രേതം പിടികൂടിയ മറ്റൊരു കൂട്ടരാണ് മന്മോഹന് സിങും കൂട്ടരും. ഇവര്‍ മുതലാളിമാര്‍ക്ക് വേണ്ടിയാണ് പാദസേവ നടത്തുന്നതെന്നും ജയരാജന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: