മുംബൈ: പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ ഭൂപന്‍ ഹസാരിക (85) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ധിരുഭായി അംബാനി ആശുപത്രിയില്‍ വൈകിട്ട നാലര മണിയോടെയായിരുന്നു അന്ത്യം.
കഴിഞ്ഞ കുറേ ആഴ്ചകളായി തുടരുന്ന ആരോഗ്യപ്രശ്നങ്ങളും ശ്വാസകോശ അസ്വസ്ഥതകളെയും തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലരമാസമായി ആരോഗ്യാവസ്ഥ വഷളായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഐ.സിയുവില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം ഇടയ്ക്കിടെ കുറഞ്ഞതും മരുന്നകളോട് പ്രതികരിക്കാത്തതുമായിരുന്നു സ്ഥിതി ഗുരുതരമാക്കിയത്. പത്മഭൂഷണ്‍, ദാദാ ഫാല്‍ക്കെ പുരസ്കാരങ്ങള്‍ നേടിയ ഹസാരിക എണ്‍പത്തിയഞ്ചാം പിറന്നാള്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ എട്ടിന് ആഘോഷിച്ചിരുന്നു.
ആസാമിന്റെ ഹൃദയരാഗത്തെ ഇന്ത്യയുടെ ലയഭംഗിയായി വളര്‍ത്തിയ സംഗീതപ്രതിഭയാണ് ഭൂപെന്‍ ഹസാരികെ. കവി,ഗാനരചയിതാവ്,സംഗീതഞ്ജന്‍,ചലച്ചിത്രകാരന്,ഗായകന് ഇങ്ങനെ കലാസപര്യയില്‍ വൈവിധ്യതകളുടെ ഈണം കൂട്ടുപിടിച്ച പ്രതിഭയായിരുന്നു ഹസാരികെ. 1926 സെപ്റ്റംബര്‍ എട്ടിന് ആസമിലെ സദിയയിലാണ് ജനനം. പത്താം വയസില്‍ ഗാനമെഴുതി ആലപിച്ചുകൊണ്ട് ഹസാരികെ സംഗീതലോകത്തേയ്ക്ക് എത്തി. പന്ത്രണ്ടാം വയസുമുതല്‍ ഇന്ദ്രലമതി തിയറ്റേഴ്സില്‍ സംഗീത സപര്യയ്ക്ക് തുടക്കമിടുമ്പോള്‍ പ്രായം പന്ത്രണ്ട് വയസ്.
ഇറാ ബാതോര് സുര്‍ എന്ന ആസാമീസ് ചിത്രത്തിലെ ചലച്ചിത്രസംവിധായകനായി. രുധാലി എന്ന സിനിമയിലെ ഗാനങ്ങളാണ് ഭൂപെന്‍ ഹസാരികയിലെ സംഗീതഞ്ജനും ഗായകനും ദേശീയശ്രദ്ധ നേടിക്കൊടുത്തത്. എംഎഫ് ഹുസൈന് ഗജഗാമിനിയിലൂടെ സംവിധായകനായപ്പോള്‍ സംഗീതമൊരുക്കാന്‍ കൂട്ടുതേടിയതും ഹസാരികെയായിരുന്നു. സാഹിത്യസാംസ്കാരിക ചലച്ചിത്രരംഗത്ത് നിരവധി പുരസ്കാരങ്ങള്‍ നേടിയ ഈ പ്രതിഭയെ രാജ്യം 2001ല്‍ പത്മഭൂഷണ്‍ നല്‍കിയും 1992 ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം സമ്മാനിച്ചും ആദരിച്ചിട്ടുണ്ട്.
ഏഷ്യാ പസഫിക് ചലച്ചിത്രോത്സവത്തില്‍ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരന് കൂടിയാണ് ഭൂപന്‍ ഹസാരികെ അനശ്വരമായ ഈണങ്ങള്‍ ആസ്വാദക മനസില്‍ അവശേഷിപ്പിച്ച് ഹസാരികെ മടങ്ങുമ്പോള്‍ വടക്കുകിഴക്കന്‍ ഗോത്രസംഗീതത്തിന്റെ പ്രയോക്താവിനെയാണ് നഷ്ടമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: